മാർച്ചും ധർണയും നടത്തി
Saturday 27 September 2025 12:29 AM IST
ബേപ്പൂർ: ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളിൾക്ക് സമാശ്വാസ പദ്ധതി ആനുകൂല്യംതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് ബേപ്പൂർ, ചാലിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബേപ്പൂർ ഫിഷറീസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രഭാകരൻ കണ്ണൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് ബേപ്പൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സത്യൻ പുതിയാപ്പ മുഖ്യ പ്രഭാഷണം നടത്തി. സലീം ചാലിയം, നാസർ, പ്രേമൻ മാറാട്, മഹേഷ്, കെ ശ്രീകാന്ത്, ദില്ലത്ത്, രാജീവൻ തിരുവച്ചിറ, ഗഫൂർ, കെ.കെ സുരേഷ്, സുരേഷ്, സാദത്ത്, തെസ്നി, വി.ടി ലത്തീഫ്, സിദ്ധാർത്ഥൻ പ്രസംഗിച്ചു.