ലാപ്‌ടോപ് വിതരണം

Saturday 27 September 2025 1:47 AM IST
പല്ലശ്ശന പഞ്ചായത്തിലെ പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പും പഠനോപകരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ വിതരണം ചെയ്യുന്നു.

പല്ലശ്ശന: പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽപ്പെടുത്തി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. 32 പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പും, ഏഴാം ക്ലാസ്സിൽ പഠിക്കുന്ന 65 വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. 15.25 ലക്ഷം രൂപയ്ക്കാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് എൽ.സായ് രാധ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.അശോകൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.കെ.യശോധ, കെ.അനന്തകൃഷ്ണൻ, മെമ്പർമാരായ പുഷ്പലത, മണികണ്ഠൻ, ഡി.മനുപ്രസാദ്, കെ.അംബുജാക്ഷൻ, പഞ്ചായത്ത് സെക്രട്ടറി എസ്.മഹേഷ് കുമാർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഹാറൂൺ, നിർവഹണ ഉദ്യോഗസ്ഥയായ ടി.ഇ.ഷൈമ എന്നിവർ പങ്കെടുത്തു.