ഒ.പി കൗണ്ടർ ഉദ്ഘാടനം
Saturday 27 September 2025 1:48 AM IST
പാലക്കാട്: പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ട്രസ്സ് വർക്ക് ഒ.പി കൗണ്ടർ പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തിയാണ് ഒ.പി കൗണ്ടർ നിർമ്മിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ കെ.അജീഷിന്റെ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.ശാരദ, പി.സുജിത്ത്, എസ്.ഗീത, പുതുശ്ശേരി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആതിര തുടങ്ങിയവർ പങ്കെടുത്തു.