ബോൺ ഡെൻസിറ്റി പരിശോധന

Saturday 27 September 2025 1:02 AM IST

കാക്കനാട്: തൃക്കാക്കര നഗരസഭ, ഇന്നർ വിൽ ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബൽ, കോലഞ്ചേരി എം. ഒ.എസ്.സി. മെഡിക്കൽ കോളേജ് ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ് ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഓർത്തോപീഡിക് സർജന്മാരുടെ നേതൃത്വത്തിൽ സൗജന്യ അസ്ഥി ബലക്ഷയ, സന്ധി തേയ്മാന പരിശോധനയും ബോധവത്കരണ ക്ലാസും നടത്തി. ജില്ലാ കളക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ടി.ജി.ദിനൂപ് അദ്ധ്യക്ഷത വഹിച്ചു. വർഗീസ് പ്ലാശേരി, സ്മിത സണ്ണി, സുനീറ ഫിറോസ്, ഉണ്ണി കാക്കനാട്, റാഷിദ് ഉള്ളമ്പിളി, സി. സി.വിജു, ഹസീന ഉമ്മർ, അജുനാ ഹാഷിം എന്നിവർ പങ്കെടുത്തു.