കുസാറ്റിൽ ബി.ഐ.എസ് കോർണർ

Saturday 27 September 2025 1:06 AM IST

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ ലൈബ്രറിയിൽ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് കോർണർ തുറന്നു. കുസാറ്റ് വൈസ് ചാൻസലർ ഡോ.എം. ജുനൈദ് ബുഷിരിയും ബി.ഐ.എസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രവീൺ ഖന്നയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഏഴ് ബി.ഐ.എസ് സ്റ്റുഡന്റ് ചാപ്റ്ററുകളും ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡേർഡ്സ് അരീന എന്ന ബി.ഐ.എസ് കോർണർ ബി.ഐ.എസ് സ്റ്റാൻഡേർഡുകളെക്കുറിച്ചും പ്രസിദ്ധീകരണങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമാക്കും. കുസാറ്റ് രജിസ്ട്രാർ ഡോ.എ.യു. അരുൺ, ബി.ഐ.എസ് നോഡൽ ഓഫീസർ ഡോ.സൂര്യ കല്യാണി, കുസാറ്റ് ബി.ഐ.എസ് നോഡൽ ഓഫീസർ ഡോ. ആൽഡ്രിൻ ആന്റണി, കോബോ ഹെഡ് നരേന്ദർ റെഡ്ഡി ബീസു എന്നിവർ പങ്കെടുത്തു.