സൗത്ത് സ്റ്റേഷനിൽ ശുചീകരണം
Saturday 27 September 2025 1:13 AM IST
കൊച്ചി: 'സ്വച്ഛത ഹി സേവ’യുടെ ഭാഗമായി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ നേതൃത്വത്തിൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. റെയിൽവേ ബോർഡ് അഡീഷണൽ അംഗം മനുഗോയൽ ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ, പ്രതിജ്ഞയെടുക്കൽ, വൃക്ഷത്തൈ വിതരണം തുടങ്ങിയവ നടത്തി. ദക്ഷിണ റെയിൽവേ അഡീഷണൽ ജനറൽ മാനേജറും പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എൻജിനീയറുമായ പി.സുരേഷ്, ചീഫ് മെക്കാനിക്കൽ എൻജിനീയർ സച്ചിൻ പുനേത, ചീഫ് പ്രൊജക്ട് മാനേജർ കണ്ണൻ, സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എൻജിനീയർ ഹരികൃഷ്ണൻ, എറണാകുളം ഏരിയാ ഓഫിസർ വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.