വാർഷിക പൊതുയോഗം
Saturday 27 September 2025 12:21 AM IST
കോന്നി : താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പത്താം വാർഷിക പൊതുയോഗം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. വായ്പയെടുത്തു കൃത്യമായി തിരിച്ചടച്ചവരിൽ നിന്ന് തിരഞ്ഞെടുത്തവർക്കും ഉയർന്ന വിജയം നേടിയ കുട്ടികളേയും ആദരിച്ചു. ഇംഗ്ലീഷ് കവിതകളിൽ ഇന്റർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയ ലിലിറ്റ് അന്നാ വർഗീസിനെ ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കടയ്ക്കൽ പ്രകാശ്, ഐവാൻ വകയാർ , പ്രവീൺ പ്ലാവിളയിൽ സെക്രട്ടറി ജേക്കബ് സഖറിയാ തുടങ്ങിയവർ സംസാരിച്ചു.