സായാഹ്ന പ്രതിഷേധം

Saturday 27 September 2025 12:24 AM IST

പത്തനംതിട്ട : അദ്ധ്യാപകരുടെ പ്രൊട്ടക്ഷൻ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ 18ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.സുശീൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അരുൺ മോഹൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കെ.എ.തൻസീർ, ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് ഷൈൻലാൽ, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം എൽ.ഷിനാജ്, പി.ടി.മാത്യു, പി.സി ശ്രീകുമാർ, തോമസ് എബ്രഹാം എന്നിവർ സംസാരിച്ചു.