എക്‌സൈസ് വിമുക്തി മിഷൻ
Saturday 27 September 2025 12:25 AM IST
പത്തനംതിട്ട : എക്‌സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല പ്രശ്‌നോത്തരി മത്സരം ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് അദ്ധ്യക്ഷതവഹിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എം.സൂരജ് മുഖ്യസന്ദേശം നൽകി. റവ.ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളീക്കൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എം.ജയമോൾ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോക്, എക്‌സൈസ് ഇൻസ്‌പെക്ടർ ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു. ഒന്നാംസ്ഥാനം : തോട്ടക്കോണം ഹൈസ്‌കൂളിലെ കൃഷ്ണപ്രിയ, ഷിഹാദ് ഷിജു, രണ്ടാംസ്ഥാനം: തിരുവല്ല എം.ജി.എം ഹൈസ്‌കൂളിലെ ഷോണു വി.ഷിജോ, സ്റ്റഫിൻ സ്റ്റാൻലി ബേബി, മൂന്നാംസ്ഥാനം : ചൂരക്കോട് എൻ.എസ്.എസ് ഹൈസ്‌കൂളിലെ സി.ദേവനന്ദ, ചിന്മയ.