കുസാറ്റിൽ സംഗീത ശില്പശാല

Saturday 27 September 2025 1:25 AM IST

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ യുവജന ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ദി സൗണ്ട് ഒഫ് മ്യൂസിക് ശില്പശാല ഒക്ടോബർ 3,4,5 തീയതികളിൽ ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തിൽ നടക്കും. സിനിമാ സംഗീത സംവിധായകനായ രാഹുൽ രാജ് മൂന്നിന് രാവിലെ 9.30ന് ഉദ്ഘാടനം നിർവഹിക്കും. സംഗീത സംവിധായകൻ ബേണി, സംഗീതജ്ഞയും മൃദംഗ വാദകയുമായ ചാരു ഹരിഹരൻ, മൈ സ്റ്റുഡിയോ സി.ഇ.ഒ വി. ഹരിശങ്കർ, ഡോ. ധനലക്ഷ്മി, സജ്‌ന സുധീർ, വയലിനിസ്റ്റ് വിവേക്, മൃദംഗവാദകൻ ബെല്ലിക്കോത്ത് രാജീവ് ഗോപാൽ തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. വിശദ വിവരങ്ങൾക്ക്: https://welfare.cusat.ac.in. ഫോൺ: 9447508345.