ഫ്ലിപ്കാർട്ടിൽ മോട്ടറോള ഫോണുകൾക്ക് വൻ ഓഫറുകൾ

Saturday 27 September 2025 12:49 AM IST

കൊച്ചി : മോട്ടറോളയുടെ പ്രീമിയം, മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ. എ.ഐ മികവുള്ള മോട്ടറോള എഡ്ജ് 60 പ്രൊ, എഡ്ജ് 60 ഫ്യൂഷൻ, മോട്ടോ ജി സീരീസ്, ഫോൾഡബിൾ റേസർ 60 സീരീസ് എല്ലാം ഓഫറിന്റെ ഭാഗമാണ്. 29,999 വിലയുള്ള മോട്ടറോള എഡ്ജ് 60 പ്രൊ 8+256ജിബി വേരിയന്റ് 24,999 രൂപയ്‌ക്ക് ലഭിക്കും, സെപ്തംബർ 23 മുതലാണ് ബിഗ് ബില്യൺ ഡേയ്‌സ് ഫ്ലിപ്കാർട്ടിൽ ആരംഭിച്ചത്.