വിഡാൽ ഹെൽത്തും സെറം ഇൻസ്റ്റിറ്റ്യൂട്ടും സഹകരിക്കുന്നു

Saturday 27 September 2025 12:50 AM IST

കൊച്ചി: എച്ച്.പി.വി വാക്‌സിൻ ലഭ്യമാക്കാൻ വിഡാൽ ഹെൽത്തും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും സഹകരിക്കുന്നു. ഇഷ്ടപ്പെട്ട സ്ഥലത്ത് ഡോക്ടറുടെ അപ്പോയിന്റ്മെന്റ് മുതൽ സർട്ടിഫിക്കേഷൻ വരെ ഡിജിറ്റലായി ഇതിലൂടെ കൈകാര്യം ചെയ്യാം. പേപ്പർ വർക്കുകളില്ലാതെ. പരിചരണത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിന് സമയബന്ധിതമായ ഡോസേജ് ഓർമ്മപ്പെടുത്തലുകളും കാര്യക്ഷമമായ നെറ്റ്‌വർക്ക് മാനേജ്‌മെന്റും ഇതിൽ ഉറപ്പുവരുത്തുന്നു. ബജാജ് ഫിൻസെർവ് ഹെൽത്തിന്റെ 100% ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് ആരോഗ്യ സംരക്ഷണ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ വിഡാൽ ഹെൽത്ത്. ഒ.പി.ഡി പരിചരണവും ടെലിമെഡിസിനും ഉൾപ്പെടുന്ന പ്രിവന്റീവ് മുതൽ പ്രീപെയ്‌ഡ്‌ ഹെൽത്ത് കെയർ വരെയുള്ള ഉത്പ്പന്നങ്ങളും സേവനങ്ങളും ഇതിൽ വാഗ്‌ദാനം ചെയ്യുന്നു.

ആയുഷ്‌മാൻ ഭാരത് പോലുള്ള അവബോധവും പരിവർത്തനാത്മക സംരംഭങ്ങളും ഇന്ത്യയിലെ ആരോഗ്യ സംരക്ഷണത്തെ പ്രതികരണക്ഷമവും രോഗാനന്തരവുമായ പരിചരണത്തിൽ നിന്ന് പ്രതിരോധ പരിചരണത്തിലേക്ക് മാറ്റുന്നുവെന്ന് ബജാജ് ഫിൻസെർവിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ബജാജ് പറഞ്ഞു,