രവി പിളള അക്കാദമിക് എക്സലൻസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
Saturday 27 September 2025 12:00 AM IST
തിരുവനന്തപുരം:പഠനമികവുളള കേരളീയരായ വിദ്യാർത്ഥികൾക്കായി രവി പിളള ഫൗണ്ടേഷൻ സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന രവി പിളള അക്കാദമിക് എക്സലൻസ് സ്‌കോളർഷിപ്പ് പദ്ധതിയിലെ ആദ്യ ബാച്ചിലേയ്ക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം.1500 പേർക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾക്കും നിബന്ധനകൾക്കും rpscholarship.norkaroots.kerala.gov.in സന്ദർശിക്കുക.അനാഥർക്കും, രോഗബാധിതരായ രക്ഷിതാക്കളുളളവർക്കും സംസ്ഥാന തലത്തിൽ കലാ കായിക മേഖലയിൽ കഴിവ് തെളിയിച്ചവർക്കും പ്രത്യേക ഗ്രേസ് മാർക്ക് ലഭിക്കും.പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. രവി പിളള യുടെ നേതൃത്വത്തിലുളള രവി പിളള ഫൗണ്ടേഷനാണ് അക്കാദമിക് എക്സലൻസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.