വി.മുരളീധരൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചു

Saturday 27 September 2025 12:06 AM IST

ചേർത്തല:ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. ഇന്നലെ രാവിലെ പത്തോടെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയ മുരളീധരൻ 12 മണിയോടെയാണ് മടങ്ങിയത്.തികച്ചും സൗഹൃദ സന്ദർശനമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.

ബി.ജെ.പിയോട്

പിണക്കമില്ല

ബി.ജെ.പിയോട് പിണക്കമില്ലെന്നും ഇണക്കവും പിണക്കവും വിഷയാധിഷ്ഠിതമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാറിയും മറിച്ചും അഭിപ്രായം പറയുന്നയാളാണ്.സതീശന്റെ അഭിപ്രായത്തിന് പ്രസക്തിയില്ല. വൈകിയാണ് വിവേകം ഉദിക്കുന്നത്.അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യഥാസമയം പ്രതികരിക്കാതിരുന്ന കോൺഗ്രസ് ഇനി അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല.അഭിപ്രായമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു

പെരുന്നയെയും കണിച്ചുകുളങ്ങരയെയും കൂട്ടിക്കെട്ടേണ്ടതില്ലെന്നും, വെള്ളാപ്പള്ളി രാഷിട്രീയക്കാരനല്ലെന്നും, നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.

എ​യിം​സ് ​:​ ​പ​റ​യേ​ണ്ട​ത് കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ; വി.​ ​മു​ര​ളീ​ധ​രൻ

ആ​ല​പ്പു​ഴ​:​ ​എ​യിം​സ് ​വി​വാ​ദ​ത്തി​ൽ​ ​നേ​താ​ക്ക​ൾ​ ​പ​റ​യു​ന്ന​ത് ​ബി.​ജെ.​പി​യു​ടെ​ ​അ​ഭി​പ്രാ​യ​മ​ല്ലെ​ന്ന് ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​യും​ ​ബി.​ജെ.​പി​ ​നേ​താ​വു​മാ​യ​ ​വി.​ ​മു​ര​ളീ​ധ​ര​ൻ.​ ​ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ​ ​വ്യ​ക്തി​പ​ര​മാ​യ​ ​അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ​നേ​താ​ക്ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​അ​ഭി​പ്രാ​യ​വും​ ​അ​ങ്ങ​നെ​ ​ക​ണ്ടാ​ൽ​ ​മ​തി.​ ​കേ​ന്ദ്ര​മ​ന്ത്രി​യെ​ന്ന​ ​നി​ല​യി​ൽ​ ​അ​തി​ന് ​പ്രാ​ധാ​ന്യ​മു​ണ്ട്.​ ​എ​യിം​സ് ​വി​ഷ​യ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തോ​ട് ​കേ​ന്ദ്ര​ ​നേ​തൃ​ത്വം​ ​നി​ല​പാ​ട് ​തേ​ടി​യി​ട്ട് ​പോ​ലു​മി​ല്ല.​ ​എ​യിം​സ് ​കേ​ര​ള​ത്തി​ൽ​ ​വ​രു​മോ​ ​എ​ന്ന​ത് ​പ​റ​യേ​ണ്ട​ത് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ്.​ ​വേ​ണ്ട​ ​സ​മ​യ​ത്ത് ​കേ​ര​ള​ത്തി​ന് ​എ​യിം​സ് ​കി​ട്ടു​മെ​ന്നും​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​വെ​ളി​പ്പെ​ടു​ത്തി. എം.​ടി​ ​ര​മേ​ശി​ന് ​പി​ന്നാ​ലെ​ ​വി.​ ​മു​ര​ളീ​ധ​ര​നും​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​നി​ല​പാ​ടി​നെ​ ​ത​ള്ളി​യെ​ങ്കി​ലും,​ ​ആ​ല​പ്പു​ഴ​യി​ൽ​ ​എ​യിം​സ് ​വേ​ണ​മെ​ന്ന​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​നി​ല​പാ​ടി​നെ​ ​പി​ന്തു​ണ​ച്ച് ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​ആ​ല​പ്പു​ഴ​ ​എം.​പി​യു​മാ​യ​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​രം​ഗ​ത്തെ​ത്തി​യ​തും​ ​ച​ർ​ച്ച​യാ​യി.