പുതിയ സൗഹൃദം: മൂന്നാമൂഴം ലക്ഷ്യമാക്കി എൽ.ഡി.എഫ്

Saturday 27 September 2025 12:00 AM IST

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ ഉറച്ച പിന്തുണയ്ക്ക് പിന്നാലെ, എൻ.എസ്.എസുമായുള്ള നയതന്ത്ര വിജയം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ

മൂന്നാമൂഴം ലക്ഷ്യമിടുന്ന എൽ.ഡി.എഫിന്റെ ആത്മവിശ്വാസം ഉയർത്തി . ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട എം.വി ഗോവിന്ദൻ പറഞ്ഞതും

തങ്ങൾ മൂന്നാം ഊഴത്തിലേക്കുള്ള മുന്നേറ്റത്തിലാണെന്നാണ് .

എൻ.എസ്.എസിന്റെ പൊടുന്നനെയുള്ള ഇടത് ചായ് വിൽ കോൺഗ്രസും യു.ഡി.എഫും അന്തം വിടുന്നതും വെറുതെയല്ല. ഉടൻ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് പുതിയ സൗഹൃദ കൂട്ടായ്മയുടെ മാറ്റുരയ്ക്കൽ കൂടിയാവും. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് കുറച്ചെങ്കിലും മുന്നോട്ടു പോകാൻ ഇടതു മുന്നണിക്ക് കഴിഞ്ഞാൽ ,നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വർദ്ധിത വീര്യത്തോടെ പ്രവേശിക്കാം. 941 ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 515 എണ്ണത്തിൽ ഇടത് ഭരണമാണ്. യു.ഡി.എഫിനുള്ളത് 375 ഉം. ഈ മേൽക്കൈ ഒന്നു കൂടി ബലപ്പെടുത്തിയാൽ നിയമസഭയിലേക്ക് കിട്ടുന്ന മുൻതൂക്കം നിസാരമാവില്ല.

കഴിഞ്ഞ കുറെ നാളുകളായി നടന്ന കരുനീക്കങ്ങളുടെ പ്രതീക്ഷിത പരിസമാപ്തിയായിരുന്നു എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ നിലപാട് പ്രഖ്യാപനം. അയ്യപ്പ സംഗമത്തിന്റെ പേരിലാണ് സർക്കാരിനോടുള്ള മമതയില്ലായ്മ അവസാനിപ്പിച്ചതെന്ന് പറയുമ്പോഴും, തുടർന്നും ഇടത് അനുകൂല നിലപാടായിരിക്കും എൻ.എസ്.എസ് സ്വീകരിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും സൂചിപ്പിക്കുന്നത്.സംസ്ഥാനത്തെ രണ്ട് പ്രബല സമുദായ സംഘടനകൾ ഇരുവശങ്ങളിലായി നിൽക്കുമ്പോൾ, അടിത്തറ ഉറപ്പുള്ള ഇടതുപക്ഷത്തിന് കിട്ടുന്ന അധിക ശക്തി നിസാരമല്ല. അതിലുപരി രാഷ്ട്രീയ എതിരാളികളുടെ മനോവീര്യം ചോർത്താനായി എന്നതാണ് വലിയ കാര്യം. കാലങ്ങളോളം ഉറ്റമിത്രമായി കണ്ടിരുന്ന എൻ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുക്കുന്നതിന് പോലും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഇനി ഒരു മഞ്ഞുരുക്കൽ അത്ര എളുപ്പമല്ലെന്ന ചിന്തയും

പാർട്ടിയിലുണ്ട്.

എടുത്തുചാടാതെ

ബി.ജെ.പി

എടുത്തു ചാടി സന്ധി സംഭാഷണം വേണ്ടെന്നാണ് ബി.ജെ.പിയുടെ മനസിലിരുപ്പ്. തുടക്കത്തിൽ ചില നേതാക്കൾ എൻ.എസ്.എസ് നിലപാടിനെ വിമർശിച്ചെങ്കിലും പിന്നീട് കൂടുതൽ പ്രതികരണങ്ങൾ നടത്താൻ അവർ മുതിരാത്തതും അതിനാലാണ്. നേതൃത്വം ഇടതിന് പിന്തുണ നൽകിയാലും അണികളിൽ വലിയൊരു പങ്ക് തങ്ങൾക്കൊപ്പമുണ്ടെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.

പൗ​ര​ത്വ​ ​ര​ജി​സ്റ്റ​ർ​ ​വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ​ ​കൊ​ണ്ടു​വ​രാൻ ശ്ര​മം​:​ ​എം.​വി.​ഗോ​വി​ന്ദൻ

തി​രു​വ​ന​ന്ത​പു​രം​:​ ​തീ​വ്ര​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പ​രി​ശോ​ധ​ന​ ​(​എ​സ്.​ഐ.​ആ​ർ​)​ ​വ​ള​ഞ്ഞ​ ​വ​ഴി​യി​ലൂ​ടെ​ ​പൗ​ര​ത്വ​ ​ര​ജി​സ്റ്റ​ർ​ ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ശ്ര​മ​മാ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ.​ ​എ​സ്.​ഐ.​ആ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സു​പ്രീം​കോ​ട​തി​യി​ലെ​ ​കേ​സി​ൽ​ ​അ​ന്തി​മ​ ​വി​ധി​ ​വ​ന്നി​ട്ടി​ല്ല.​ ​തീ​വ്ര​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ​രി​ശോ​ധ​ന​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​നീ​ക്ക​ത്തി​ൽ​ ​നി​ന്ന് ​പി​ന്തി​രി​യ​ണ​മെ​ന്നാ​ണ് ​സി.​പി.​എം​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു. എ​സ്.​ഐ.​ആ​ർ​ ​വി​ഷ​യ​ത്തി​ൽ​ ​ഒ​ക്ടോ​ബ​റി​ൽ​ ​എ.​കെ.​ജി​ ​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​കേ​ന്ദ്രം​ ​സെ​മി​നാ​ർ​ ​സം​ഘ​ടി​പ്പി​ക്കും.​ ​കു​ടി​യേ​റി​യ​വ​രെ​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​യി​ൽ​ ​നി​ന്നൊ​ഴി​വാ​ക്കു​ന്ന​ത് ​പൗ​ര​ത്വ​ ​ര​ജി​സ്റ്റ​ർ​ ​ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​ഇ​തി​ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​നെ​ ​ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​തി​ര​ക്കി​ലാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ർ.

എ​യിം​സ് ​ഇ​ല്ലാ​താ​ക്കാൻ ബി.​ജെ.​പി​ ​ശ്ര​മം എ​യിം​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ബി.​ജെ.​പി​യി​ലെ​ ​ത​ർ​ക്കം​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​എ​യിം​സ് ​ഇ​ല്ലാ​താ​ക്കാ​നാ​ണ് ​ബി.​ജെ.​പി​ ​ശ്ര​മം.​ ​എ​യിം​സ് ​എ​ത്ര​യോ​ ​മു​മ്പ് ​കേ​ര​ള​ത്തി​ന് ​ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​കി​നാ​ലൂ​രി​ൽ​ ​ഭൂ​മി​ ​ക​ണ്ടെ​ത്തി​ ​ന​ൽ​കി.​ ​കേ​ന്ദ്ര​ ​സം​ഘം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​തൃ​പ്തി​ ​പ്ര​ക​ടി​പ്പി​ക്കു​ക​യും​ ​ചെ​യ്തു.​ ​വീ​ണ്ടും​ 50​ ​ഏ​ക്ക​ർ​ ​കൂ​ടി​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു.​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​മ​ന്ത്രി​യോ​ ​സ​ർ​ക്കാ​രോ​ ​കി​നാ​ലൂ​രി​ലെ​ ​ഭൂ​മി​ ​സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​വി​ക​സ​ന​ ​കാ​ര്യ​ത്തി​ലെ​ങ്കി​ലും​ ​കേ​ര​ള​ത്തി​ലെ​ ​ബി.​ജെ.​പി​ ​ത​മ്മി​ൽ​ത്ത​ല്ല് ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​പെ​രു​മാ​റ്റം​ ​നി​രു​ത്ത​ര​വാ​ദ​പ​ര​മാ​ണ്. കേ​ര​ള​ത്തി​ൽ​ ​ഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​മൂ​ന്നാം​ ​ഊ​ഴ​ത്തി​ലേ​ക്കു​ള്ള​ ​മു​ന്നേ​റ്റ​ത്തി​ലാ​ണ്.എ​ല്ലാ​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും​ ​വോ​ട്ട് ​വേ​ണ​മെ​ന്ന​താ​ണ് ​ഇ​ട​തു​ ​നി​ല​പാ​ട്.​ ​സ്ത്രീ​ ​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​ലെ​ ​നി​ല​പാ​ട് ​മാ​റ്രി​യോ​യെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ,​ ​ക​ഴി​ഞ്ഞു​ ​പോ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​പോ​സ്റ്റ്മോ​ർ​ട്ടം​ ​ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും​ ​അ​ത​ട​ഞ്ഞ​ ​അ​ദ്ധ്യാ​യ​മാ​ണെ​ന്നു​മാ​യി​രു​ന്നു​ ​മ​റു​പ​ടി.​പാ​ല​സ്തീ​ൻ​ ​ഐ​ക്യ​ദാ​ർ​ഢ്യം​ ​ഹി​ന്ദു​ ​വി​രു​ദ്ധ​മ​ല്ല.​ ​ലോ​ക​മാ​കെ​ ​പാ​ല​സ്തീ​ന് ​പി​ന്തു​ണ​ ​പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും​ ​ഗോ​വി​ന്ദ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.