പൂജ, ദീപാവലി അവധി ദിനങ്ങൾ കെ.എസ്.ആർ.ടി.സിയോടൊപ്പം

Saturday 27 September 2025 12:09 AM IST

പത്തനംതിട്ട : പൂജ, ദീപാവലി അവധി കെ.എസ്.ആർ.ടി.സിയോടൊപ്പം ആഘോഷിക്കാൻ ബഡ്ജറ്റ് ടൂറിസം സെൽ പാക്കേജ് പ്രഖ്യാപിച്ചു. കടലിലൂടെയും കായലിലൂടെയും കാട്ടിൽ കൂടിയും ഉള്ള യാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരുദിനത്തിൽ തുടങ്ങി നാലുദിവസം വരെയുള്ള യാത്രകളാണുള്ളത്.

മലക്കപ്പാറ, ചതുരംഗപ്പാറ, മാമലകണ്ടം, ഇടുക്കി, മൂന്നാർ, ഗവി, രാമക്കൽ മേട്, വയനാട്, സൈലന്റ് വാലി, പൊന്മുടി, തെന്മല യാത്രകൾ, കപ്പൽയാത്ര തുടങ്ങി വ്യത്യസ്ത ഉല്ലാസയാത്രകളാണ് ഒരുക്കി​യി​ട്ടുള്ളത്.

തീർത്ഥാടന യാത്രകൾ ആഴിമല, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, അയ്യപ്പക്ഷേത്ര ദർശനം തുടങ്ങിയ തീർത്ഥാടന യാത്രകൾ കൂടാതെ ഇന്ന് ആലപ്പുഴ കലവൂർ കൃപാസനം ആത്മീയ സാമൂഹിക സാംസ്‌കാരിക കേന്ദ്രത്തിൽ നിന്ന് അർത്തുങ്കൽ ബസലിക്കയിലേക്ക് നടക്കുന്ന ജപമാല റാലിയിൽ പങ്കെടുക്കുന്നവർക്ക് ജില്ലയിലെ എല്ലാ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ക്രമീകരിക്കും.

സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം ഉണ്ടാകും.

പത്തനംതിട്ട : 9495752710, 9995332599. തിരുവല്ല : 9961072744, 9745322009, അടൂർ : 7012720873, 9846752870, പന്തളം : 9562730318, റാന്നി : 9446670952, മല്ലപ്പള്ളി : 9744293473, ജില്ലാ കോർഡിനേറ്റർ : 9744348037.