വികസിത് ഭാരത് ബിൽഡത്തൺ
Saturday 27 September 2025 12:23 AM IST
ന്യൂഡൽഹി:സ്‌കൂൾ വിദ്യാർത്ഥികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് ബിൽഡത്തൺ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു.6മുതൽ 12വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.ഒക്ടോബർ 6വരെ vbb.mic.gov.inൽ രജിസ്റ്റർ ചെയ്യാം.വിദ്യാർത്ഥികളുടെ നവീന ആശയങ്ങൾക്ക് ഒരു കോടി രൂപ വരെ സമ്മാനം നൽകുന്ന മത്സരമാണിത്.അടൽ ഇന്നവേഷൻ മിഷൻ,നിതി ആയോഗ്,ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ) എന്നിവയുമായി ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.