ഡോക്ടർമാരുടെ നിസഹകരണ സമരം തുടങ്ങി

Saturday 27 September 2025 12:24 AM IST

തിരുവനന്തപുരം:ശമ്പളകുടിശിക ഉടൻ വിതരണം ചെയ്യണമെന്നും പുതിയ മെഡിക്കൽ കോളേജുകളിൽ ആവശ്യമുള്ള തസ്തിക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിസഹകരണ സമരം ആരംഭിച്ചു.ഇതിന്റെ ഭാഗമായി ഡി.എം.ഇ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ,സൂപ്രണ്ട്, ഡി.എം.ഓ എന്നിവർ വിളിക്കുന്ന ഔദ്യോഗിക ചർച്ചകൾ ബഹിഷ്‌കരിച്ചു തുടങ്ങി.സമരത്തിന്റെ ആധാരമായി ഉന്നയിക്കുന്ന വിഷയങ്ങൾ സംബന്ധിച്ച് ഇന്നലെ സമരക്കാർ ഡി.എം.ഇ യുമായി ചർച്ച നടത്തി.ഡോക്ടർമാർ ഉന്നയിക്കുന്ന വിഷയം മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് ഡി.എം.ഇ സമരക്കാരെ അറിയിച്ചു.29 ന് വിദ്യാർത്ഥികൾക്കുള്ള തിയറി ക്ലാസ് ബഹിഷ്കരിക്കുമെന്നും 3 ന് മെഡിക്കൽ കോളേജുകളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും 10 ന് ധർണ്ണ നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.