ബോൾട്ട് മുംബയ്‌യിൽ

Friday 26 September 2025 11:25 PM IST

മുംബയ് : ലോക സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് മുംബയ്‌യിൽ എത്തി. സ്വകാര്യ സ്പോൺസർമാരുടെ ക്ഷണപ്രകാരമെത്തിയ ബോൾട്ട് മുംബയ്‌യിൽ സ്കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്തു.വിവിധ പരിപാടികളിൽ അനിൽ കപൂർ ഉൾപ്പടെയുള്ളവർ ബോൾട്ടിനൊപ്പം പങ്കെടുത്തു. 28വരെ ഇന്ത്യയിലുള്ള ബോൾട്ട് ന്യൂഡൽഹിയും സന്ദർശിക്കും.