മൂഴിയാർ ഡാമിൽ റെഡ് അലർട്ട്
Saturday 27 September 2025 12:26 AM IST
പത്തനംതിട്ട : മൂഴിയാർ ഡാമിൽ ജലനിരപ്പ് ഇന്നലെ വൈകിട്ട് റെഡ് അലർട്ട് (190.00 മീറ്റർ) ലെവലിൽ എത്തിയിട്ടുള്ളതിനാൽ ഏതുസമയത്തും ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കിവിടും. മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതുസാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.