എൻ.എസ്.എസ് സ്ഥാപക ദിനാഘോഷം

Saturday 27 September 2025 12:56 AM IST

ചെങ്ങരൂർ : ചെങ്ങരൂർ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സർവീസ് സ്‌കീമിന്റെ സ്ഥാപക ദിനാചരണം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ.സാംപട്ടേരിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.സിന്ധു, ഡോക്ടർ റാണി കോശി, വിനു ട്രീസാ മാത്യു, വർഗീസ് വി.ബിനോയ്, ഷോണാ റോഷൻ, ഏബൽ ജിയോ സുനിൽ, റിയ അന്ന റോയി എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് ക്യാമ്പസുകളിൽ നടപ്പാക്കുന്ന ജീവിതോത്സവം പദ്ധതിയുടെ ഉദ്ഘാടനവും ജീവനോപാധി പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീന്റെ വിതരണവും നടന്നു.