യുവജനോത്സവം
Saturday 27 September 2025 12:59 AM IST
പരുമല: ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂളിലെ യുവജനോത്സവം കളിയാട്ടം 2025 സിനിമാതാരം അരിസ്റ്റോ സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവ ഗാനരചയിതാവ് ഭദ്ര ഹരി മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് ഡി.ജെ സലിം അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും അദ്ധ്യാപകനുമായ എം.എസ്.സുമേഷ് കൃഷ്ണൻ,. എം.പി.ടി.എ പ്രസിഡന്റ് രശ്മി കെ.ആർ, പി.ടി.എ വൈസ് പ്രസിഡന്റ് സ്വപ്ന ഹരി എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തന മേഖലയിലെ സേവനത്തിന് മാദ്ധ്യമപ്രവർത്തകൻ അൻഷാദ് പി.ജെയെ ആദരിച്ചു. ഹെഡ്മിസ്ട്രസ് മിനി.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുസ്മിത ആർ.നായർ നന്ദിയും പറഞ്ഞു.