ഇ.എസ്.ഐ ആംനെസ്റ്റി സ്കീം
Saturday 27 September 2025 1:11 AM IST
കൊല്ലം: ഇ.എസ്.ഐ കോർപ്പറേഷൻ ആംനെസ്റ്റി സ്കീമിന് അംഗീകാരം നൽകി. കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് ഒറ്റത്തവണ തർക്ക പരിഹാരത്തിന് ക്രമബദ്ധമായ സംവിധാനം കോടതിക്ക് പുറത്ത് ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ 1 മുതൽ 2026 സെപ്തംബർ 30 വരെ പ്രാബല്യത്തിലുണ്ടാകും. റീജിയണൽ ഡയറക്ടർക്കും സബ് റീജിയണൽ ഓഫീസിന്റെ ചാർജുള്ള ജോയിന്റ് ഡയറക്ടർക്കും കേസുകൾ പിൻവലിക്കാനുള്ള നടപടികൾ കൈക്കൊള്ളാനാകും. അഡ്ഹോക് അസസ്മെന്റ് നടത്തിയ കേസുകളിൽ തൊഴിലുടമയ്ക്ക് വിഹിതം അടച്ചും പിഴപ്പലിശ ഉൾപ്പെടുന്ന കേസുകളിൽ 10 ശതമാനം അടച്ചും റെക്കാർഡുകൾ സമിർപ്പിച്ച് കേസുകൾ ഒത്തുതീർപ്പാക്കാൻ കഴിയും. കഴിഞ്ഞ മാർച്ച് 31 വരെ ഫയൽ ചെയ്ത കേസുകൾക്കാണ് പദ്ധതി ബാധകമാകുന്നത്.