നിയമസഭ മാർച്ച് വിജയിപ്പിക്കും
Saturday 27 September 2025 1:14 AM IST
കൊല്ലം: പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശികകൾ സമയബന്ധിതമായി അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് ജി.എസ്.ടിക്ക് ആനുപാതികമായി വിഹിതം കുറച്ച് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സർവീസ് പെൻഷണേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 7ന് നടത്തുന്ന നിയമസഭാ മാർച്ച് വിജയിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ കൊല്ലം ലീഗ് ഹൗസിൽ ചേർന്ന കെ.എസ്.പി.എൽ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സിറാജ് മീനത്തേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സൈഫുദീൻ മയ്യനാട് സംസാരിച്ചു.