ധർമ്മപ്രബോധനം ട്രസ്റ്റ് വാർഷികം

Saturday 27 September 2025 1:17 AM IST

കൊല്ലം: ധർമ്മപ്രബോധനം ട്രസ്റ്റിന്റെ 24-ാമത് വാർഷികവും അവാർഡ് വിതരണവും എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. 28ന് ഉച്ചയ്ക്ക് 2ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ തലശേരി കെ.പി.സുധാകർജി അദ്ധ്യക്ഷനാകും. ഗോകുലാശ്രമം മഠാധിപതി സ്വാമി ബോധേന്ദ്ര തീർത്ഥ അനുഗ്രഹപ്രഭാഷണവും പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ.പുനലൂർ സോമരാജൻ അഭിനന്ദന പ്രഭാഷണവും നടത്തും. എസ്.എൻ.ജി.സി അഡ്വൈസറി ബോർഡംഗം ഡോ.എം.ശാർങ്ധരൻ, അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.സുവർണകുമാർ, മൈത്രി ബുക്സ് ഡയറക്ടർ ലാൽ സലാം എന്നിവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഭാരവാഹികളായ ചാലക്കുടി കെ.എൻ.ബാബു, പ്രബോധ്.എസ് കണ്ടച്ചിറ, പി.ജി.ശിവബാബു, കെ.പി.സുധാകർജി, ക്ലാവറ സോമൻ, പി.അനിൽപടിക്കൽ, ചേങ്കോട്ടുകോണം സുരേന്ദ്രൻ എന്നിവർക്ക് അവാർഡുകൾ സമ്മാനിക്കും.