ഒരാഴ്ചയ്ക്കുള്ളിൽ അബ്കാരി കേസുകളിൽ പിടിയിലായത് 377 പേർ

Saturday 27 September 2025 1:20 AM IST

തിരുവനന്തപുരം: എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ ഒരാഴ്ച്ചക്കുളളിൽ അറസ്റ്രിലായത് 377 പേർ. 430 അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. 13 വാഹനങ്ങളും പിടികൂടി. നർക്കോട്ടിക് കേസുകളുമായി ബന്ധപ്പെട്ട് 222 കേസുകളാണ് രജിസ്റ്രർ ചെയ്തത്. 217 പേരെ അറസ്റ്രു ചെയ്യുകയും 6 വാഹനങ്ങൾ പിടികൂടുകയും ചെയ്തു. 57.128 കഞ്ചാവാണ് ഈ ദിവസങ്ങളിൽ പിടികൂടിയത്. വിവിധ ഇനത്തിൽപ്പെട്ട അനധികൃത മദ്യശേഖരവും പിടികൂടി. പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 1592 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3,18,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.