താത്കാലിക ഒഴിവ്
Saturday 27 September 2025 1:20 AM IST
കൊല്ലം: ചാത്തന്നൂർ ഐ.ടി.ഐയിൽ ഡ്രസ് മേക്കിംഗ് ട്രേഡ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഈഴവ /ബില്ലവ/ തിയ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കായി ഒക്ടോബർ 6ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും/ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡ്രസ് മേക്കിംഗ് ഗാർമെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്നോളജി/കോസ്റ്റ്യൂം ടെക്നോളജി/ അപ്പാരൽ ടെക്നോളജി വിഷയത്തിലെ ബി.വോക് /ബിരുദവും പ്രവൃത്തി പരിചയവും അല്ലെങ്കിൽ പ്രസ്തുത വിഷയങ്ങളിലെ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയവും. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ചാത്തന്നൂർ ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.