ഭൂട്ടാൻ വാഹനങ്ങൾ കേരളത്തിൽ നിന്ന് കടത്തി

Saturday 27 September 2025 1:24 AM IST

കൊച്ചി: കസ്റ്റംസ് നടപടി കടുപ്പിച്ചതിന് പിന്നാലെ, ഭൂട്ടാൻ വാഹനങ്ങൾ ഉടമകൾ അതീവ രഹസ്യമായി അതിർത്തി കടത്തിയെന്ന് സൂചന. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേക്കാണ് കാറുകൾ മാറ്റിയെന്നാണ് വിവരം. കോയമ്പത്തൂർ സംഘം 200 വാഹനങ്ങൾ കേരളത്തിൽ വിറ്റഴിച്ചിരുന്നു. ഇതിൽ 38 എണ്ണം മാത്രമേ കസ്റ്റംസിന് കസ്റ്റഡിയിൽ എടുക്കാനായുള്ളൂ. ശേഷിക്കുന്ന 162 വാഹനങ്ങൾ എവിടെയെന്ന അന്വേഷണത്തിലാണ് അതിർത്തി കടത്തിയെന്ന സൂചന ലഭിച്ചത്.

അതേസമയം, റെയ്ഡ് നടക്കാൻ പോകുന്നുവെന്ന വിവരം ദിവസങ്ങൾക്കുമുമ്പേ വാഹനഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും ചർച്ചചെയ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. തുടർന്ന് പലരും വാഹനങ്ങൾ അതിർത്തി കടത്തുകയായിരുന്നു എന്നാണ് വിവരം.

തമിഴ്‌നാട്, കർണാടക കസ്റ്റംസ് യൂണിറ്റുകൾക്ക് വിവരം കൈമാറി. ചെക്ക്‌പോസ്റ്റുകളിൽ നിരീക്ഷണത്തിനും കസ്റ്റംസ് നിർദ്ദേശം നൽകി.

ഇന്ത്യയിലേയ്ക്കുള്ള വാഹനക്കടത്ത് സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുഖേന കസ്റ്റംസ് ഇന്ത്യയിലെ ഭൂട്ടാൻ എംബസിക്ക് നൽകി. ഭൂട്ടാൻ- പശ്ചിമബംഗാൾ അതിർത്തി പ്രദേശമായ ഫുന്റഷോലിംഗ് വഴിയാണ് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് അസാമിലും ഹിമാചൽപ്രദേശിലും രജിസ്റ്റർ ചെയ്തശേഷമാണ് വിൽക്കുന്നത്. വാഹനക്കടത്തുമായി ബന്ധമുള്ള അസാം, കോയമ്പത്തൂർ സംഘത്തെ കണ്ടെത്താനും അന്വേഷണം ഊർജിതമാക്കി.

നടൻ അമിത്തിനെ

വീണ്ടും ചോദ്യം ചെയ്തു ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയെയും നടൻ അമിത് ചക്കാലക്കലിനെയും കസ്റ്റംസ് ചോദ്യം ചെയ്തു. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽനിന്ന് പിടിച്ചെടുത്ത അരുണാചൽ രജിസ്‌ട്രേഷനിലുള്ള ലാൻഡ് ക്രൂസർ കാർ ഉടമയാണ് മാഹിൻ. ഇയാൾ അസാം സ്വദേശിയെന്നാണ് ആർ.സി ബുക്കിൽ. വാഹനം കേരളത്തിൽ എത്തിച്ചത് എങ്ങനെയാണ് എന്നതടക്കം മാഹിനിൽ നിന്ന് കസ്റ്റംസ് ചോദിച്ചറിഞ്ഞു. നൽകിയ രേഖകളിൽ സംശയം തോന്നിയതോടെയാണ് അമിത്തിനെ വീണ്ടും ചോദ്യംചെയ്തത്. ഇയാൾക്ക് വാഹനക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നു. അമിത്തിന്റെ നോർത്ത് ഈസ്റ്റ് യാത്രകളും പരിശോധിക്കുന്നു.

ക​സ്റ്റം​സ് ​പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം​ ​വി​ട്ടു​കി​ട്ടാൻ ന​ട​ൻ​ ​ദു​ൽ​ഖ​റി​ന്റെ​ ​ഹ​ർ​ജി

കൊ​ച്ചി​:​ ​തീ​രു​വ​ ​അ​ട​യ്ക്കാ​തെ​ ​വി​ദേ​ശ​ത്തു​ ​നി​ന്ന് ​ക​ള്ള​ക്ക​ട​ത്താ​യി​ ​കൊ​ണ്ടു​ ​വ​ന്ന​തെ​ന്ന​ ​സം​ശ​യ​ത്തെ​ ​തു​ട​ർ​ന്ന് ​ക​സ്റ്റം​സ് ​പി​ടി​ച്ചെ​ടു​ത്ത​ ​ത​ന്റെ​ ​ലാ​ൻ​ഡ് ​റോ​വ​ർ​ ​ഡി​ഫ​ൻ​ഡ​ർ​ ​വാ​ഹ​നം​ ​വി​ട്ടു​ന​ൽ​കാ​ൻ​ ​ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ന​ട​ൻ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​ക​സ്റ്റം​സ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​ട്ടും​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കാ​ത്ത​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ ​ക​സ്റ്റം​സി​ന്റെ​ ​അ​ട​ക്കം​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യ​ ​ജ​സ്റ്റി​സ് ​എ.​എ.​ ​സി​യാ​ദ് ​റ​ഹ്‌​മാ​ന്റെ​ ​ബെ​ഞ്ച്,​ ​ഹ​ർ​ജി​ 30​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി. രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ​വാ​ഹ​നം​ ​ക​സ്റ്റം​സ് ​പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും​ ​വി​ട്ടു​കി​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​വാ​ഹ​നം​ ​ന​ശി​ക്കു​മെ​ന്നു​മാ​ണ് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്ന​ത്.​ ​വാ​ഹ​ന​ത്തി​ന്റെ​ ​സ്പെ​യ​ർ​പാ​ർ​ട്സി​ന് ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​ക്ഷാ​മ​മു​ണ്ട്.​ക​സ്റ്റം​സി​ന്റെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ഹ​നം​ ​ശ​രി​യാ​യി​ ​സൂ​ക്ഷി​ക്കി​ല്ല.​ 2004​ ​മോ​ഡ​ൽ​ ​വാ​ഹ​ന​മാ​ണ്.​ ​ഇ​ന്ത്യ​യി​ൽ​ ​ഉ​പ​യോ​ഗി​ക്കാ​നാ​യി​ ​റെ​ഡ്‌​ക്രോ​സ് ​സൊ​സൈ​റ്റി​യാ​ണ് ​വാ​ഹ​നം​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്ത​ത്.​ ​ഇ​തി​ന്റെ​ ​രേ​ഖ​ക​ൾ​ ​കൈ​വ​ശ​മു​ണ്ട്.​ ​രേ​ഖ​ക​ളെ​ല്ലാം​ ​ശ​രി​യാ​ണെ​ന്ന​ ​വി​ശ്വാ​സ​ത്തി​ലാ​ണ് ​വാ​ഹ​നം​ ​വാ​ങ്ങി​യ​ത്.