സർക്കാരിനെതിരെ സമസ്ത മുഖപത്രം

Saturday 27 September 2025 1:25 AM IST

കോഴിക്കോട്: അയ്യപ്പസംഗവുമായി ബന്ധപ്പെട്ട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സമസ്താ മുഖപത്രമായ സുപ്രഭാതം. അയ്യപ്പസംഗമത്തിന്റെ പേരിൽ തെളിഞ്ഞത് ഇടതുസർക്കാരിന്റെ കറകളഞ്ഞ വർഗീയ മുഖമാണെന്നാണ് വിമർശനം. എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി തെളിഞ്ഞു വരും എന്നതാണ് യാഥാർത്ഥ്യമെന്നും സമസ്ത മുഖപത്രം ആരോപിച്ചു.