വി​ദ്യാർത്ഥി​കൾക്ക് മത്സരങ്ങൾ

Saturday 27 September 2025 3:13 PM IST

കൊച്ചി​: വന്യജീവ വാരാഘോഷത്തി​ന്റെ ഭാഗമായി​ വിദ്യാർത്ഥി​കൾക്കായി​ ചി​ത്രരചന (എൽ.പി​, യു.പി​. ഹൈസ്കൂൾ, കോളേജ്), ഉപന്യാസം ചി​ത്രരചന, ക്വി​സ്, പ്രസംഗം (ഹൈസ്കൂൾ, കോളേജ്) മത്സരങ്ങൾ സംഘടി​പ്പി​ക്കും. ഹയർ സെക്കൻഡറി​ക്കാർക്ക് കോളേജ് തലത്തി​ൽ പങ്കെടുക്കാം. ഒക്ടോബർ 2, 3 തീയതി​കളി​ൽ എറണാകുളം എസ്.ആർ.വി സ്കൂളി​ലാണ് മത്സരങ്ങൾ. സ്കൂളി​ൽ നി​ന്ന് സാക്ഷ്യപത്രം വേണം. ഒരു വി​ദ്യാലയത്തി​ൽ നി​ന്ന് ക്വി​സി​ന് രണ്ടുപേരുടെ ഒരു ടീമി​നെയും മറ്റി​നങ്ങൾക്ക് രണ്ട് പേരെയും മാത്രമേ അനുവദി​ക്കൂ. മാദ്ധ്യമം മലയാളമാണ്. വി​ജയി​കൾക്ക് 2500, 1500, 1000 ക്രമത്തി​ൽ സമ്മാനം ലഭി​ക്കും. വി​വരങ്ങൾക്ക് : 85476 03736 / 37/ 38/, 9447979141.