സുസ്ഥിതി 2.0 സമ്മേളനം

Saturday 27 September 2025 3:20 PM IST

കൊച്ചി: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലെ പൂർവ വിദ്യാർത്ഥി സംഘടന ഒക്‌ടോബർ 3, 4 തീയതികളിൽ സുസ്ഥിരതയെക്കുറിച്ചുള്ള ദേശീയ സമ്മേളനം പാലാരിവട്ടം റിനൈ കൊച്ചിയിൽ സംഘടിപ്പിക്കും. രാവിലെ 10ന് ഗൂഗിൾ ക്ലൗഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശശികുമാർ ശ്രീധരൻ ഉദ്ഘാടനം ചെയ്യും. നാലിന് സമാപന സമ്മേളനം വൈകിട്ട് നാലിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും. സംഘടനാ പ്രസിഡന്റ് സുനിത മേരി ഈപ്പൻ, സെക്രട്ടറി ജയ്‌കുമാർ സി. പിള്ള, മുൻ സെക്രട്ടറി ഷാജി പി.ആർ. എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.