ഗാന്ധി​ ക്വി​സ് ഒക്ടോ. 11ന്

Saturday 27 September 2025 3:20 PM IST

കൊച്ചി​: എറണാകുളം ജി​ല്ലാ പഞ്ചായത്തും നവദർശന വേദി​യും ചേർന്ന് സംഘടിപ്പി​ക്കുന്ന സംസ്ഥാനതല ഗാന്ധി​ ക്വി​സ് ഒക്ടോ. 11ന് കാക്കനാട് ജി​ല്ലാ പഞ്ചായത്ത് ഹാളി​ൽ നടക്കും. ഒരു വി​ദ്യാലയത്തി​ൽ നി​ന്ന് നാല് കുട്ടി​കൾക്ക് പങ്കെടുക്കാം. നേരി​ട്ടും വി​ദ്യാലയങ്ങൾ മുഖേനയും ഒക്ടോബർ 7 വരെ രജി​സ്റ്റർ ചെയ്യാം. ഗാന്ധി​ജി​യുടെ ആത്മകഥയെ ആധാരമാക്കി​യാണ് ക്വി​സ്. 5000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം 2000 കൂടാതെ 15 പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. ചോദ്യങ്ങൾ മലയാളത്തി​ലാണ്. ഉത്തരങ്ങൾ ഇംഗ്ളീഷി​ലും എഴുതാം. വി​വരങ്ങൾക്ക് : 94972 86981