ക്ഷേത്രത്തിലെ നാഗത്തറയ്‌ക്ക് സമീപമുള്ള മരത്തിൽ നൂറുകണക്കിന് പാമ്പുകൾ; എവിടെ നോക്കിയാലും പാമ്പ്, അത്ഭുതക്കാഴ്ച

Saturday 27 September 2025 3:42 PM IST

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള കുതിരകുളം മഹാദേവ ഭദ്രകാളി ക്ഷേത്രത്തിലെ നാഗത്തറയിൽ എത്തിയത് ചെറുതും വലുതുമായ നൂറുകണക്കിന് പാമ്പുകൾ. നാഗദൈവങ്ങളെ ഊട്ടി ക്ഷേത്ര തന്ത്രി പുറത്തിറങ്ങുമ്പോൾ ആണ് ആ അത്ഭുത കാഴ്‌ച കണ്ടത്. വർഷങ്ങൾക്ക് മുമ്പായിരുന്നു സംഭവം.

ക്ഷേത്രത്തോട്‌ ചേർന്നുള്ള നാഗത്തറയിലെ പ്ലാവിന് മുകളിൽ ചില്ലകളെ വരിഞ്ഞ് മുറുക്കിയും, പരസ്‌പരം ചുറ്റിപിണഞ്ഞുമാണ് പാമ്പുകൾ കിടന്നിരുന്നത്. ഈ കാഴ്‌ച കാണുമ്പോൾ ഏവർക്കും അതിശയം തോന്നും. 'എണ്ണാൻ പറ്റിയില്ല, എവിടെ നോക്കിയാലും പാമ്പായിരുന്നു.'- നാട്ടുകാരൻ പറഞ്ഞു.

ഈ അമ്പലത്തിന് അടുത്തുള്ള വീട്ടിൽ മൂർഖൻ പാമ്പിനെ കണ്ട വിവരമറിഞ്ഞ് നാട്ടുകാരും ഒത്തുകൂടി. പ്രദേശത്തെ വീടുകളിൽ അങ്ങനെ പാമ്പുകളെ കൊല്ലാറില്ലത്രേ. ആരോ വാവ സുരേഷിനെ വിളിച്ച് വിവരമറിച്ചു. കാണുക അമ്പലത്തിലെ മരത്തിന് മുകളിൽ നൂറോളം പാമ്പുകളുടെയും അടുത്ത വീട്ടിലെ അടുക്കളയിൽ എത്തിയ മൂർഖൻ പാമ്പിന്റെയും, കോഴികളുടെ അടുത്ത് എത്തിയ പാമ്പിനെ പിടികൂടുന്നതടക്കം വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് ..