കെഎസ്ഇബി ജീവനക്കാരൻ ശുചിമുറിയിൽ മരിച്ചനിലയിൽ
Saturday 27 September 2025 4:07 PM IST
പാലക്കാട്: കെഎസ്ഇബി ജീവനക്കാരൻ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കെഎസ്ഇബി മുതുതല സെക്ഷൻ ഓഫീസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനവാസൻ (40) ആണ് മരിച്ചത്. ഇദ്ദേഹം വാടകയ്ക്ക് താസിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്.
രാവിലെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പട്ടാമ്പി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി മുതുതല കെഎസ്ഇബിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സനിത, മകൾ: അനേക