'ഭക്തരെ പിന്നിൽ നിന്ന് കുത്തി'; സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ, രാജി ആവശ്യപ്പെട്ടും പ്രതിഷേധം

Saturday 27 September 2025 5:16 PM IST

തിരുവനന്തപുരം: വിശ്വാസ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധ പോസ്റ്റർ. സുകുമാരൻ നായർ ഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്നാണ് ആക്ഷേപം. നെയ്യാറ്റിൻകര കലഞ്ഞൂർ കരയോഗത്തിന് മുന്നിലാണ് പോസ്റ്റർ. എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനം സുകുമാരൻ നായർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലും സുകുമാരൻ നായർക്കെതിരെ ഫ്ളക്സ് ബോർഡ് പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. കുറ്റിയാണിക്കാട് എൻഎസ്എസ് കരയോഗത്തിന് മുന്നിലാണ് പ്രതിഷേധ ബോർഡ്.