നടൻ ദുൽഖർ സൽമാന്റെ വാഹനം കണ്ടെത്തി; രേഖകളിൽ ആദ്യ ഉടമ ഇന്ത്യൻ ആർമി, കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്

Saturday 27 September 2025 5:46 PM IST

കണ്ണൂർ: വിദേശത്ത് നിന്ന് നികുതിവെട്ടിച്ച് കേരളത്തിലെത്തിച്ചെന്ന് സംശയിക്കുന്ന മറ്റൊരു കാറും കൂടി കണ്ടെത്തി. നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നിസാൻ പട്രോൾ വാഹനമാണ് കണ്ടെത്തിയത്. ഇതോടെ ദുൽഖർ സൽമാന്റെ മൂന്ന് കാറുകളാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. കൊച്ചിയിലെ ദുൽഖറിന്റെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കാർ കണ്ടെത്തിയത്.

കാർ ഉദ്യോഗസ്ഥർ എത്തി പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. വിദേശത്ത് നിന്നെത്തിച്ച് ഇന്ത്യൻ ആർമിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമാണിതെന്നാണ് കസ്റ്റംസ് പറയുന്നത്. കർണാടകയിൽ എത്തിച്ച് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഇത് ദുൽഖറിന്റെ കൈവശം എത്തിയത്. ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖർ വാഹനം വാങ്ങിയതെന്നാണ് രേഖ.