17.3 കോടിയുടെ ഭരണാനുമതി
Saturday 27 September 2025 6:17 PM IST
കൊച്ചി: സീപോർട്ട്- എയർപോർട്ട് റോഡിന്റെ എച്ച്.എം.ടി മുതൽ എൻ.എ.ഡി വരെയുള്ള 1.16 കിലോമീറ്റർ ദൂരം നാലുവരിയായി വികസിപ്പിക്കാൻ 17.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. എൻ.എ.ഡിയുടെ ഭൂമി കൈമാറ്റത്തിന് 32.26 കോടി രൂപയുടെ ഭരണാനുമതി നേരത്തേ കിട്ടിയിരുന്നു. സീപോർട്ട്- എയർപോർട്ട് റോഡ് രണ്ടാംഘട്ടത്തിലെ ഒന്നാം സെക്ഷന്റെ ആദ്യത്തെ പാക്കേജാണ് എച്ച്.എം.ടി- എൻ.എ.ഡി റോഡ്. ഇതിന്റെ 11.3 കിലോമീറ്റർ ദൂരം നാലുവരിയാണ്. ഇതിന്റെ തുടർച്ചയായാണ് 1.16 കിലോമീറ്റർ കൂടി നാലുവരിപ്പാതയാക്കുന്നത്. ടെൻഡർ പൂർത്തിയാക്കി റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു.