ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ
Saturday 27 September 2025 6:30 PM IST
കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ നാലാം പതിപ്പിന്റെ ഗ്രാൻഡ് ലോഞ്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. ക്ലിയോസ്‌പോർട്‌സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി.ആർ. നായർ,എം.ആർ.കെ ജയറാം എന്നിവർ സംസാരിച്ചു. ഫെഡറൽ ബാങ്ക് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ എം.വി.എസ് മൂർത്തി, സീനിയർ വൈസ് പ്രസിഡന്റും എറണാകുളം സോണൽ ഹെഡുമായ സി.എം. ശശിധരൻ, വൈസ് പ്രസിഡന്റും എറണാകുളം റീജണൽ ഹെഡുമായ ജോസ്മോൻ.പി. ഡേവിഡ്, റേസ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനേസസ് എന്നിവർ പങ്കെടുത്തു. രജിസ്റ്റട്രേഷന്:www.kochimarathon.in