കണ്ണൂരിൽ പ്രസവത്തിനിടെ യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
Saturday 27 September 2025 6:57 PM IST
കണ്ണൂർ: കണ്ണാടിപ്പറമ്പ് ചേലേരി മുക്കിൽ പ്രസവത്തിനിടെ അന്യസംസ്ഥാന തൊഴിലാളിയായ യുവതി മരിച്ചു. അസം സ്വദേശിനി ജെസ്വീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. ഭർത്താവിന്റെ ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടകമുറിയിൽ വച്ചായിരുന്നു പ്രസവം.
എന്നാൽ പ്രസവത്തിന് പിന്നാലെ തളന്നുവീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നവജാത ശിശുവിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് മയ്യിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.