ബധിരർക്ക് സൗഹൃദ കേന്ദ്രം

Sunday 28 September 2025 12:02 AM IST
'

കൊയിലാണ്ടി: ബധിരർക്ക് ആശയ വിനിമയത്തിനും സൗഹൃദം പങ്ക് വെക്കാനും സാംസ്കാരിക നിലയത്തിൽ ആരംഭിച്ച സൗഹൃദ കേന്ദ്രം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ബധിര അസോസിയേഷൻ ജില്ലാ സെക്രട്ടറി സിറാജുദ്ദീൻ, നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര, ഹെൽത്ത് ഇൻസ്പക്ടർ കെ. റിഷാദ് എന്നിവർ പങ്കെടുത്തു. നഗരത്തിലെത്തുന്ന ബധിരർ പുതിയ ബസ് സ്റ്റാൻഡ് കവാടത്തിലും പാതയോരത്തും കേന്ദ്രീകരിച്ചാണ് ആശയവിനിമയവും സൗഹൃദവും പങ്കിടുന്നത്. ആൾ തിരക്കിനിടയിൽ വലിയ ബുദ്ധിമുട്ടായിരുന്നു. നഗരസഭയുടെ വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് കേന്ദ്രം തുടങ്ങിയത്.