ചോയി മഠത്തിൽ കുടുംബ സംഗമം

Sunday 28 September 2025 12:46 AM IST
കുന്ദമംഗലം ചോയി മഠത്തിൽ കുടുംബാംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും അഡ്വ.പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിലെ ചോയി മഠത്തിൽ കുടുംബാംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും കുന്ദമംഗലം ശ്രീ പത്മം ഓഡിറ്റോറിയത്തിൽ അഡ്വ.പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലീന വാസുദേവൻ, സി.എം.ബൈജു, കെ.കെ.സി.നൗഷാദ് മുൻ ഗ്രാമപഞ്ചായത്ത് അംഗം സുനിത എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കുകയും എസ്.എസ്.എൽ.സി, പ്ലസ് ടു, പ്രൊഫഷണൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുടുംബാംഗങ്ങളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. കലാ കായിക മത്സരങ്ങളും അരങ്ങേറി. കുടുംബ സമിതി പ്രസിഡന്റ് ചന്ദ്രൻ.സി അദ്ധ്യക്ഷത വഹിച്ചു. സി.എം.സുന്ദരൻ സ്വാഗതവും സി.എം.രഞ്ജിത്ത് നന്ദിയും പറഞ്ഞു.