പൂജ അവധി യാത്രയിൽ ശ്വാസം മുട്ടേണ്ട, കൂടുതൽ സർവീസും കോച്ചുമായി റെയിൽവേ
കോഴിക്കോട്: പൂജ അവധിയ്ക്ക് നാട്ടിലെത്താൻ യാത്ര ചെയ്യുന്നവർക്ക് തിക്കിലും തിരക്കിലും ശ്വാസം മുട്ടേണ്ട. സ്പെഷ്യൽ സർവീസുമായി റെയിൽവേ. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ദക്ഷിണ റെയിൽവേ കൂടുതൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. മംഗലാപുരം ജംഗ്ഷനും ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിനും ഇടയിൽ രണ്ട് ട്രെയിനുകളാണ് പാലക്കാട് ഡിവിഷന് കീഴിൽ സർവീസ് നടത്തുക. കേരളത്തിലേക്ക് വരാനായി മംഗളൂരു സെൻട്രലിനും ഷൊർണൂർ ജംഗ്ഷനും ഇടയിൽ ഒരു വൺവേ അൺറിസർവ്ഡ് സ്പെഷ്യൽ ട്രെയിനും (06131) 26 മുതൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് ആറിന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 00.30 ന് ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ്. അടുത്ത ഒന്നിനാണ് അടുത്ത സർവീസ് നടത്തുക. തിരുവനന്തപുരം സെൻട്രൽ - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, കോഴിക്കോട് - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി, മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ അധിക കോച്ചുകളും ക്രമീകരിച്ചു.
സ്പെഷ്യൽ ട്രെയിൻ
1.മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സ്‌പെഷ്യൽ- 29-ന് വൈകിട്ട് 11 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.30 ന് ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ എത്തിച്ചേരും (1 സർവീസ്)
2.ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ സ്‌പെഷ്യൽ- 30-ന് വൈകിട്ട് 7.00 ന് ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും (1 സർവീസ്)
കോച്ചുകൾ ( ട്രെയിൻ...സർവീസ് നടത്തുന്ന ദിവസം .....അധിക കോച്ച് ക്രമത്തിൽ)
1.മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്...... 30, ഒക്ടോ.02, 04 .......1 അധിക സ്ലീപ്പർ ക്ലാസ്
2. തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ്........28, ഒക്ടോ. 01, 03, 05 1 അധിക സ്ലീപ്പർ ക്ലാസ്
3. തിരുവനന്തപുരം സെൻട്രൽ - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്........... 28 മുതൽ ഒക്ടോ. 06 ........1 അധിക ചെയർ കാർ
4.കോഴിക്കോട് - തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ്............ 28 മുതൽ ഒക്ടോ. 06 .......ഒരു അധിക ചെയർ കാർ