വനിതാ സംഗമം സംഘടിപ്പിച്ചു
Sunday 28 September 2025 12:17 AM IST
വടകര: ഒക്ടോബർ 18ന് കണിച്ചുകുളങ്ങര ദേവീക്ഷേത്ര മൈതാനിയിൽ നടക്കുന്ന വനിത ഹോമ മന്ത്രമഹായജ്ഞത്തിൽ പങ്കാളികളാകുന്ന എസ്.എൻ.ഡി.പി യോഗം വടകര യൂണിയന് കീഴിലെ വനിതകളുടെ സംഗമം എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ നടന്നു. യൂണിയൻ സെക്രട്ടറി പി.എം.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വനിത സംഘം സെക്രട്ടറി ഗീത രാജീവ് , ഡയറക്ടർ ബോർഡ് മെമ്പർമാരായ ബാബു പൂതംപാറ, റഷീദ് കക്കട്ട്, സുഗുണേഷ് കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ ജയേഷ് വടകര, ബാലൻ പാറക്കണ്ടി, വൽസലൻ മലോൽമുക്ക്, ബാബു മണിയാറത്ത് എന്നിവർ പങ്കെടുത്തു. ഡയറക്ടർ ബോർഡ് മെമ്പർ ബാബു.സി.എച്ച് നന്ദി പറഞ്ഞു.