കുടുംബ സംഗമം

Sunday 28 September 2025 12:22 AM IST

ചിറ്റൂർ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച വണ്ടിത്താവളം യൂണിറ്റ് കുടുംബ സംഗമം സമാപിച്ചു. ഒക്ടോബർ 10,11,12 തീയതികളിൽ മംഗലാപുരത്ത് നടക്കുന്ന വിസ്ഡം സ്റ്റുഡന്റ്സ് പ്രോഫ്‌കോൺ, നവംബർ 16ന് പട്ടാമ്പിയിൽ നടക്കുന്ന വിസ്ഡം യൂത്ത് ടീച്ചേഴ്സ് കോൺഫറൻസ് എന്നിവയുടെ പ്രചാരണ ഭാഗമായാണ് കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ഓർഗനൈസേഷൻ ജില്ലാ ട്രഷറർ എ. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.എ.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. 'ആദർശം, പ്രബോധനം, ജീവിതം' എന്ന വിഷയത്തിൽ വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി റിഷാദ് അൽ ഹിക്കമി ക്ലാസ്സിന്ന് നേതൃത്വം നൽകി.