ബാങ്ക് ചെക്കുകൾ ഒക്ടോബർ നാല് മുതൽ അതാത് ദിവസം പാസാകും
Sunday 28 September 2025 12:54 AM IST
കൊച്ചി: ഒക്ടോബർ നാല് മുതൽ രാജ്യത്തെ വാണിജ്യ ബാങ്കുകൾ ചെക്കുകൾ അതാത് ദിവസം തന്നെ പാസാക്കും. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ ബാങ്കുകളെല്ലാം മണിക്കൂറുകൾക്കുള്ളിൽ സെറ്റിൽമെന്റ് പൂർത്തിയാക്കാനുള്ള റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ നടപ്പിലാക്കുകയാണ്. പുതിയ നയമനുസരിച്ച് ബാങ്കുകൾ രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ ചെക്കുകൾ സ്‌കാൻ ചെയ്ത് ക്ളിയറിംഗ് ഹൗസുകളിൽ സമർപ്പിക്കും. വൈകിട്ട് ഏഴ് മണിക്കുള്ളിൽ ചെക്ക് ഇഷ്യു ചെയ്ത ബാങ്ക് ക്ളിയറൻസ് നൽകണം. സെറ്റിൽമെന്റ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തുക ഉപഭോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റാകും. ചെക്ക് നൽകിയ ആളിന്റെ അക്കൗണ്ടിൽ ആവശ്യമായ തുക ഉണ്ടാകണമെന്ന് മാത്രം.