കേര പദ്ധതിക്ക് ലോകബാങ്ക് സഹായം അനുവദിച്ചു

Sunday 28 September 2025 12:55 AM IST
wo

 ലോകബാങ്ക് ടീം കേരളത്തിൽ

തിരുവനന്തപുരം: ഏപ്രിലിൽ ലോകബാങ്ക് നൽകുന്ന കാർഷിക, കാലാവസ്ഥ പ്രതിരോധ മൂല്യവർദ്ധന പദ്ധതിയ്ക്കായുള്ള( കേര) 139 കോടി രൂപ സർക്കാർ അനുവദിച്ചു. പദ്ധതിയിൽ 90 കോടി രൂപ അനുവദിയ്ക്കാൻ വൈകിയത് വിവാദമായിരുന്നു. പ്ലാന്റേഷൻ മേഖലയിൽ 10,000 കർഷകർക്ക് 75,000 രൂപ വരെ റീപ്ലാന്റിംഗ് സബ്സിഡിയും വായ്പകൾക്ക് കുറഞ്ഞ പലിശയും വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ കാർഷിക മേഖലാ ടീം ലീഡർ ഡോ.അസാബ് മെക്കോണേനിന്റെ നേതൃത്വത്തിൽ അഞ്ചംഗ ലോകബാങ്ക് സംഘം തിരുവനന്തപുരത്ത് കാർഷികോത്പാദന കമ്മീഷണർ ഡോ.ബി. അശോക് അടക്കമുള്ളവരുമായി ചർച്ച നടത്തി. അഡീഷണൽ പ്രോജക്ട് ഡയറക്ടർമാരായ വി.വിഘ്‌നേശ്വരി, പി.വിഷ്ണുരാജ്, ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ അഖില ചാക്കോ തുടങ്ങിയവർ പങ്കെടുത്തു. 30ന് ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തും.