എയിംസ് ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരും:നദ്ദ

Sunday 28 September 2025 12:03 AM IST

കൊല്ലം: കേരളത്തിൽ എയിംസ് ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി.നദ്ദ പറഞ്ഞു. കൊല്ലത്ത് ബി.ജെ.പി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയിംസുമായി​ ബന്ധപ്പെട്ട വി​വാദങ്ങളി​ലായി​രുന്നു പ്രതി​കരണം.

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും മോദി സർക്കാർ നടപ്പാക്കുന്ന വയോവന്ദൻ യോജന അടക്കമുള്ള പല ക്ഷേമ പദ്ധതികളും കേരളത്തിൽ നടപ്പാക്കുന്നില്ല. ഒഡീഷയിൽ ആയുഷ്‌മാൻ ഭാരത് നടപ്പാക്കിയില്ല. അടുത്ത തിരഞ്ഞെടുപ്പ് വന്നപ്പോൾ ജനങ്ങൾ ബി.ജെ.പിയെ അധികാരത്തിലേറ്റി. ഡൽഹിയിലും ഇക്കാര്യം ആവർത്തിച്ചു. സമാനമായി കേരളത്തിലെ ജനങ്ങളും ചിന്തിക്കും. കേന്ദ്ര സർക്കാർ ഒന്നും നൽകുന്നില്ലെന്നാണ് സി.പി.എമ്മും സംസ്ഥാന സർക്കാരും പറയുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനം അടക്കമുള്ള പ്രധാനപ്പെട്ട പദ്ധതികളെല്ലാം കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടക്കുന്നത്. ദേശീയപാത, റെയിൽവേ, വാട്ടർമെട്രോ അടക്കമുള്ള പദ്ധതികളെല്ലാം കേന്ദ്ര സർക്കാർ നൽകിയ വൻ തുക ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.

ബി.ജെ.പി വികസനത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും വിഭജനത്തിന്റെ രാഷ്ട്രീയമാണ് സ്വീകരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണവർക്ക്. നരേന്ദ്രമോദി സർക്കാർ എല്ലാവർക്കും വികസനം, എല്ലാ മേഖലയിലും വികസനം എന്ന സമീപനത്തോടെയാണ് ഭരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ. കൃഷ്ണദാസ്, കെ.രാമൻപിള്ള, രാജ്യസഭാംഗം സദാനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

എ​യിം​സ് ​ന​ഷ്ട​മാ​ക്ക​രു​ത്: മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്

കൊ​ച്ചി​:​ ​ബി.​ജെ.​പി​യി​ലെ​ ​ത​ർ​ക്ക​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​കേ​ര​ള​ത്തി​ന് ​അ​ർ​ഹ​ത​പ്പെ​ട്ട​ ​എ​യിം​സ് ​നി​ഷേ​ധി​ക്ക​രു​തെ​ന്ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്.​ ​ഒ​രു​ ​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യു​ള്ള​ ​കേ​ര​ള​ത്തി​ന്റെ​ ​ആ​വ​ശ്യ​മാ​ണി​തെ​ന്ന് ​മ​ന്ത്രി​ ​കൊ​ച്ചി​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെനേ​തൃ​ത്വ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​ഈ​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​കാ​ല​ത്ത് ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​നേ​രി​ട്ട് ​ക​ണ്ട് ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.​ ​ഇ​തി​നാ​യി​ ​സം​സ്ഥാ​നം​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ലെ​ ​കി​നാ​ലൂ​ർ​ ​നി​ർ​ദ്ദേ​ശി​ക്കു​ക​യും​ ​ചെ​യ്തു.​ ​വ്യ​വ​സാ​യ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ണ്ടാ​യി​രു​ന്ന​ 150​ഏ​ക്ക​റും​ ​അ​ധി​ക​മാ​യി​ 50​ഏ​ക്ക​റും​ ​ഏ​റ്റെ​ടു​ത്ത് ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചു.​ ​എ​ല്ലാ​ ​രേ​ഖ​ക​ളും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ​അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.