എൽ.ഡി.എഫ് മതങ്ങൾക്കൊപ്പം, മതഭ്രാന്തിനൊപ്പമല്ല : ബിനോയ് വിശ്വം
Sunday 28 September 2025 12:05 AM IST
തിരുവനന്തപുരം:എൽ.ഡി.എഫ് മതങ്ങൾക്കൊപ്പം നിൽക്കുമെന്നും മതഭ്രാന്തിനൊപ്പമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.യഥാർത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുന്ന നിലപാടാണ് എൽ.ഡി.എഫിനുള്ളത്.എന്നാൽ,മതഭ്രാന്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അമൃതാനന്ദമയിയെ ആശ്ലേഷിച്ച സജി ചെറിയാന്റെ ചിത്രം കണ്ടിട്ടില്ലെന്നും അത് സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സവർണ്ണ ജാഥ നടത്തി അവർണ്ണർക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയ പ്രസ്ഥാനമാണ് എൻ.എസ്.എസ്. എൻ.എസ്.എസിന്റെ മാറ്റം പോസിറ്റീവായി കാണുന്നു. എൻ.എസ്.എസിനെ എൽ.ഡി.എഫ് കാണുന്നത് ശത്രുക്കൾ ആയിട്ടല്ലെന്നും ബിനോയ് വിശ്വം കൂട്ടിചേർത്തു.