സെമിനാർ

Sunday 28 September 2025 12:10 AM IST
d

തേഞ്ഞിപ്പലം: രാജ്യത്ത് ഭരണഘടന ഗുരുതമായ ആക്രമണം നേരിടുന്നതായി പ്രൊഫ. ജി. മോഹൻ ഗോപാൽ. കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓൺ ഡെവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറിൽ 'ഭരണഘടനാ വാഗ്ദാനങ്ങളുടെ വീണ്ടെടുപ്പ്: തുല്യപൗരത്വം, കൂട്ടായ മാനവികത' എന്ന പ്രമേയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സെനറ്റ് മെമ്പർ ഡോ. ആബിദ് ഫാറൂഖി അദ്ധ്യക്ഷത വഹിച്ച സെഷനിൽ സിൻഡിക്കേറ്റ് അംഗം ഡോ.റഷീദ് അഹമ്മദ് സ്വാഗതം പറഞ്ഞു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ദേശീയ സെമിനാർ ഇന്ന് അവസാനിക്കും.