വോട്ട് ചോരി കാമ്പെയിൻ

Sunday 28 September 2025 12:10 AM IST
S

തിരൂരങ്ങാടി: വോട്ടുചോരിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന ഒപ്പുശേഖരണ പ്രചാരണ പരിപാടിയുടെ ഭാഗമായി നന്നമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് ചോരി സിഗ്‌നേച്ചർ കാമ്പെയിൻ നന്നമ്പ്ര മണ്ഡലം തല ഉദ്ഘാടനം വെള്ളിയാംപുറത്ത് വച്ച് കെ.പി.സി.സി മെമ്പർ യു.കെ അഭിലാഷ് നിർവ്വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാഫി പൂക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി ദർശൻ സംസ്ഥാന സെക്രട്ടറി പി.കെ.എം. ബാവ, ബ്ലോക്ക് കോൺഗ്രസ് സീനിയർ വൈസ് പ്രസിഡന്റ് പച്ചായി മുഹമ്മദ് ഹാജി, ബ്ലോക്ക് സെക്രട്ടറിമാരായ ഭാസ്‌കരൻ പുല്ലാണി, അനിൽ കുമാർ നടുവീട്ടിൽ, മണ്ഡലം ഭാരവാഹികളായ സക്കറിയ മറ്റത്ത്, റഹീം മച്ചിചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി.അനിത തുടങ്ങിയവർ നേതൃത്വം നൽകി.